രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്‌ദ സന്ദേശമെന്ന് ട്രാൻസ് വുമൺ അവന്തിക. രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണിത്. ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് പിന്നീട് താനെല്ലാം തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.
ആ സമയങ്ങളിൽ എല്ലാം തുറന്നുപറയാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ഞാൻ. ആരോപണങ്ങളിൽ രാഹുലിന്റെ ഭാ ഗത്ത് തെറ്റില്ലെങ്കിൽ നീതി പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്ന് അന്ന് അവന്തിക പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. പഴയ ശബ്ദ സന്ദേശം ഇപ്പോൾ കൊണ്ടുവന്ന് ഒരു വാദം നടത്തേണ്ട ആവശ്യമില്ലെന്ന് അവന്തിക പറഞ്ഞു.


ഗൂഢാലോചനയുടെ ഭാഗമാണ് അവന്തികയുടെ ആരോപണം എന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്തുകൊണ്ടാണ് ടെലഗ്രാം വഴി നടത്തിയ ചാറ്റുകളെപ്പറ്റി രാഹുൽ പറയാത്തതെന്നും താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് അവന്തിക പറയുന്നത്. ആഗസ്റ്റ് ഒന്നിന് മുൻപും നിരന്തരമായി രാഹുലുമായി സംസാരിച്ചിട്ടുണ്ട്. ഈ പഴയ ശബ്ദ സന്ദേശമല്ലാതെ മറ്റുള്ള ചാറ്റുകൾ എന്താണ് രാഹുൽ പരസ്യമാക്കാത്തത്? വാനിഷ് മോഡിലാണ് രാഹുൽ മെസേജ് അയക്കുന്നത്. ഒരിക്കൽ മെസേജുകൾ കണ്ടാൽ പിന്നീട് അത് കാണാൻ കഴിയില്ല. രാഹുൽ ഇപ്പോൾ ശബ്ദ സന്ദേശങ്ങൾ നിരത്തുന്നത് ധൈര്യത്തിന്റെ പുറത്താണെന്നും അവർ പറഞ്ഞു
Trans woman Avantika says that what Rahul showed to the media at Mangkoota was an old voice message.